Monday, 27 August 2018

                  "ഓണം വന്നു "
ഓണത്തിന്നുണ്ണുവാൻ നാക്കില വേണം 
നാലാള് കാൺകെ പൂക്കളിടേണം
പൂക്കളിറുക്കുവാൻ പൂക്കൂട വേണം 
ഉണ്ണിക്കുടുക്കുവാൻ കോടിയും വേണം 
മുറ്റത്തിറങ്ങിയാൽ മുക്കുറ്റിയില്ല 
തൊടിയിലെങ്ങും തുമ്പയുമില്ല 
പൂക്കൾ കിട്ടണേൽ അങ്ങാടിയിൽ പോണം 
തമിഴന്റെ വണ്ടികൾ കാത്തുനിൽക്കേണം 
കവറുകൾ തൂക്കി കയറിവരുന്ന അമ്മയെ 
നോക്കി ഉമ്മറത്തിണ്ണയിൽ ഞങ്ങളിരിപ്പൂ 
കവറുകളഴിച്ചതിൽ പൂക്കളുമുണ്ട് പുടവയുമുണ്ട് 
 പായസം വയ്ക്കുവാൻ പാലടയുമുണ്ട് 
ഓണം വന്നെന്നു 'അമ്മ പറഞ്ഞു 
കവറിൽ പൊതിഞ്ഞ ചെറിയൊരോണം ...
കെ എസ് ഗോപാലകൃഷ്ണൻ ആറ്റൂർ

Thursday, 18 September 2014

മധുര പ്രണയത്തിന്റെ ഓർമകളുമായി മലയാള ആൽബം ശേഖരത്തിലേക്ക്  വ്യത്യസ്തമായ ഒരു പ്രണയ കാവ്യം .....!!!  ആറു പ്രണയ ഗാനങ്ങളുമായി "പെയ്തൊഴിയാതെ പ്രണയം" മലയാളികളുടെ മനസ്സിലേക്ക് ....

 പെയ്തൊഴിയാതെപ്രണയം(Musical Album Released)

**************************************************************

രചന, സംഗീതം   : അൻവർഹലിയാരത്ത്

ഓർക്കെസ്ട്ര        :ജാഫർഹനി

കോഡിനേറ്റർ      :ഷെഹിയാദ്













ആലാപനം:
മനീഷ് ചമ്മിനിയിൽ 
അൻഷാർവണ്ടാഴി,  
മനോജ്‌അത്തിക്കോട്, 
അൻവർഹലിയാരത്ത്
 



1. പ്രണയമായ് അറിയുമോ...
ആലാപനം:‌ അൻഷാർ വണ്ടാഴി
Download Mp3
2. ഒരു നിമിഷം പ്രിയ നിമിഷം... 
ആലാപനം‌:  മനീഷ് ചമ്മിനിയിൽ
Download Mp3
3. നീയല്ലാതെ വേറാരോ... 
ആലാപനം‌:  മനോജ്‌ അത്തിക്കോട് 
Download Mp3
4. നിലാവിൻറെ വെളിച്ചത്തിൽ...  
ആലാപനം‌:  അൻഷാർ വണ്ടാഴി
Download Mp3
5. ആ പാടം ആ കിളികൾ...    
ആലാപനം‌:  അൻവർ ഹലിയാരത്ത്
Download Mp3
6. സഖി നീയില്ലെങ്കിൽ... 
ആലാപനം‌:  അൻഷാർ വണ്ടാഴി 
Download Mp3

മധുര പ്രണയ ഗാനങ്ങൾ 
യൂ ട്യൂബ് വഴി ഡൌണ്‍ലോഡ് ചെയ്യാം... 


ഗാനങ്ങൾ          
     
Visit and Like our Official page:
പെയ്തൊഴിയാതെ പ്രണയം @ facebook